വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും സ്‌നേഹത്തിന്റെ കാവലാളായിരുന്നു പ്രൊഫ. എം.കെ സാനു വെന്ന് ഭാഷാവിദഗ്ധനും സാനുമാഷിന്റെ സഹ ഗ്രന്ഥകാരനുമായ ഡോ. ടി. എസ് ജോയി അഭിപ്രായപ്പെട്ടു. തലമുറകളുടെ ഗുരുനാഥൻ, ഒട്ടനവധി അതുല്യ വ്യക്തികളുടെ ജീവചരിത്രക്കാരൻ,സാഹിത്യ നിരൂപകൻ, ജനപ്രതിനിധി തുടങ്ങിയ സമൂഹത്തിന്റെസമസ്ത മേഖലകളിലും കർമ്മനിരതനായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മുഖമുദ്ര കാപട്യ രഹിതമായ സ്‌നേഹം ആയിരുന്നു.
ഒരു നൂറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ കർമ്മനിരതമായ ജീവിതത്തിന് തിരശ്ശീല വീണത് ഈ സ്‌നേഹം ബാക്കി വെച്ചുകൊണ്ടായിരുന്നു ഡോ. ജോയി പറഞ്ഞു.സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാല സംഘടിപ്പിച്ച സാഹിത്യസംഗമത്തിൽ പ്രൊഫ. എം.കെ സാനു : എഴുത്തും ജീവിതവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ. അജിതൻ മേനാത്ത് അധ്യക്ഷനായി. അഡ്വ.എം.കെ ശശീന്ദ്രൻ, ഖദീജ സെയ്തുമുഹമ്മദ്, എം.പി വേണു എന്നിവർ പ്രസംഗിച്ചു. പ്രശാന്തി ചൊവ്വര, സുൽഫത്ത്, ദയ പച്ചാളം, അക്ബർ ഇടപ്പിള്ളി, ജയനാരായണൻ, ശരത് സെബാസ്റ്റ്യൻ, രാമചന്ദ്രൻ പുറ്റുമാന്നൂർ,
ഷാലൻ വള്ളുവശ്ശേരി, എല്യാസ് മുട്ടത്തിൽ, കുമ്പളം ശശിധര പണിക്കർ, വി.ആർ രാമകൃഷ്ണൻ, തോമസ് കുട്ടമ്പപേരൂർ, സുകുമാർ അരിക്കുഴ എന്നിവർ സാഹിത്യ രചനകൾ അവതരിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
