ഇ- ഓട്ടോകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും വില കുറയും

JUNE 28, 2026, 1:21 AM

തിരുവനന്തപുരം: ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു. ഇലക്ട്രിക് കാറുകള്‍ക്ക് പുറമേ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നികുതി ഇളവുണ്ട്.

10 ലക്ഷം രൂപയില്‍ കൂടാത്ത ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍, പ്രൈവറ്റ് സര്‍വീസ് വാഹനം എന്നിവയ്ക്ക് മൂന്ന് ശതമാനം ആണ് നികുതി.

നിലവില്‍ അഞ്ചു ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് അഞ്ചു ശതമാനവും 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് 10 ശതമാനവും എന്നിങ്ങനെയാണ് നികുതി വരുന്നത്.

vachakam
vachakam
vachakam

എന്നാല്‍ 40 ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് റോഡ് നികുതി 15 ശതമാനമായി ഉയര്‍ത്തി. നിലവിലെ 10 ശതമാനത്തില്‍ നിന്നാണ് വര്‍ധിപ്പിച്ചത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് പുതിയ നികുതി നിരക്ക് ബാധകമാവുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam