കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ പ്രവീൺകുമാർ. യുഡിഫ് നേതാക്കളെയും പോലീസിനെയും സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിലായിരുന്നു പ്രതികരണം.
സിപിഎം ഭരണം മാറി എന്ന് മനസ്സിലാക്കണം. പ്രകോപന പ്രസംഗത്തിലൂടെ കാണുന്നത് സിപിഎമ്മിന്റെ വെപ്രാളമാണെന്നും കാഫിർ കേസിൽ സിപിഎമ്മിന് മുഖം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിയും പാറക്കലും പുറത്ത് ഇറങ്ങില്ലെന്ന് പറയുന്നവർ സ്വന്തം കാരണങ്ങളാൽ അകത്തു പോകാതെ നോക്കണമെന്നും കാഫിർ കേസ് അന്വേഷണം പൊലീസ് ആണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല. പ്രദേശത്തെ സിപിഎം നേതാക്കളും കുടുങ്ങും. കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല. സിപിഎം നേതാവ് തന്നെയാണ് ഇത് പറയുന്നതെന്നും രക്ഷിക്കാൻ ആണോ ശിക്ഷിക്കാൻ ആണോ എന്ന് അവർ പരിശോധിക്കട്ടെയെന്നും പ്രവീൺകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
