കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‌ രൂപം നല്‍കാൻ കേരളം

JUNE 16, 2024, 9:42 AM

തിരുവനന്തപുരം: കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‌ രൂപം നല്‍കാൻ കേരളം. ലോക കേരള സഭയില്‍ വച്ചുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇക്കാര്യം പരിഗണിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.

പ്രവാസികള്‍ക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യം നോർക്ക ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നതോടെ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാൻ പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവ രൂപീകരിക്കാനും തീരുമാനിച്ചു.

vachakam
vachakam
vachakam

വീടില്ലാത്ത പ്രവാസികള്‍ക്ക് വീട് വെക്കാൻ പ്രത്യേകപദ്ധതി രൂപവത്കരിക്കണമെന്ന നിർദേശം പരിശോധിച്ച്‌ പ്രത്യേക പദ്ധതിയായി നടപ്പാക്കും. പ്രവാസി ക്ഷേമ ഫണ്ട് രൂപവത്കരിക്കേണ്ടത് അനിവാര്യമാണ്. 

പ്രവാസം അവസാനിപ്പിച്ചെത്തുന്നവർക്ക്‌ വാർധക്യകാലം ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്‌.

പ്രവാസികള്‍ക്ക്‌ ആശയങ്ങള്‍ പങ്കുവെക്കാൻ ലോക കേരളം പോർട്ടല്‍ പ്രവർത്തനങ്ങള്‍ വിപുലപ്പെടുത്തും. ലോക കേരളസഭയ്‌ക്ക്‌ നിയമപരിരക്ഷ നല്‍കും. ജനുവരിയില്‍ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും.

vachakam
vachakam
vachakam

ഗള്‍ഫ് രാജ്യങ്ങളിലെ നിയമസഹായ മാതൃക യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓഷ്യാനിയ, സെൻട്രല്‍ ഏഷ്യാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.  കേരളത്തിന്റെ തനത് കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കും. ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam