കണ്ണൂര്‍: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ആരോപണം ഉന്നയിച്ച സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍. പയ്യന്നൂര്‍ കാരയിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞികൃഷ്ണന്റെ ചിത്രത്തിനൊപ്പം വി എസ് അച്യുതാനന്ദന്റെ ചിത്രവും ഫ്‌ലക്‌സിലുണ്ട്.
'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്ന് ഫ്‌ലെക്‌സില്‍ കുറിച്ചിട്ടുണ്ട്. പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിണറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ, ഒറ്റുകാരന്‍ എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് എതിരെയായിരുന്നു വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്.
അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
