കാലാവസ്ഥ അനുകൂലം; പൊന്മുടി ഇക്കോ ടൂറിസം നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

JUNE 14, 2026, 2:53 AM

തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച തുറക്കും. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കുക.

പ്രതികൂല കാലാവസ്ഥയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് ഇക്കഴിഞ്ഞ ജൂൺ എട്ടിന് പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നത്.

പ്രദേശത്ത് ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയായിരുന്നു വനം വകുപ്പിൻ്റെ തീരുമാനം. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മഴ മാറിനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുറന്നുപ്രവർത്തിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam