പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോകാൻ ഉപയോഗിച്ച ചുവന്ന ഫോക്‌സ്‌വാഗൺ പോളോ കാർ സൂക്ഷിച്ചത് താനാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ.
'ഈ പറയുന്നതിലൊന്നും ഒരു സത്യവുമില്ല. ആ കാർ ഞാൻ കണ്ടിട്ടുമില്ല. എന്റെ വീട്ടിൽ ആ കാർ വന്നിട്ടുമില്ല. ആ കാറുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ വീട്ടിൽ ഒരു കാറേയുളളു. ഞാൻ രാവിലെ പോയാൽ വൈകുന്നേരം വീടെത്തുന്ന ആളാണ്. ആ കാറുമായി ബന്ധപ്പെട്ട് എനിക്കൊരു വിവരവും എനിക്കില്ല': സി ചന്ദ്രൻ പറഞ്ഞു.
പോളോ കാർ താൻ ഉപയോഗിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ കിയ കാറാണ് ഒരിക്കൽ താൻ ഉപയോഗിച്ചതെന്നും സി ചന്ദ്രൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ താനുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവനടി ഭവനപദ്ധതിക്ക് തറക്കല്ലിടാൻ വന്നതാണെന്നും കാറിനെക്കുറിച്ച് അറിയില്ലെന്നും സി ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയത് യുവനടിയുടെ ചുവന്ന പോളോ കാറിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
