തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയുട ആത്മഹത്യയിൽ ഡിഐജിയുടെ റിപ്പോർട്ട് പൊലീസിനെ വെള്ളപൂശുന്നതാണെന്ന് മരിച്ച ആനന്ദിന്റെ കുടുംബം.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആനന്ദിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബന്ധു സുരേഷ് ആവശ്യപ്പെട്ടു.
പൊലീസ് ട്രെയ്നി ആനന്ദിൻറെ ആത്മഹത്യ; പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജി
ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് ഡിഐജി അരുൾ ബി.കൃഷ്ണ എഡിജിപിക്ക് സമർപ്പിച്ച സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.
പൊലീസിന്റെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
ആദ്യ ആത്മഹത്യാശ്രമത്തിന് ശേഷം ആനന്ദിനെ പരിചരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും ആനന്ദിന്റെ ആവശ്യപ്രകാരമാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
