പൊലീസ് ട്രെയ്നി ആനന്ദിൻറെ ആത്മഹത്യ;  പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജി

SEPTEMBER 21, 2025, 10:27 PM

തിരുവനന്തപുരം:  പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്തതിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്. 

കുടുംബത്തിൻറെ ആരോപണങ്ങളിൽ വിശദ അന്വേഷണ നടക്കും എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനിയെ മാനസികമായി പീഡിപ്പിച്ചു ,അവധി നിഷേധിച്ചു എന്നി ആരോപങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകും.

സഹോദരൻറെ മൊഴി രണ്ടു ദിവസത്തിനകം രേഖപ്പെടുത്തും. ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് സഹോദരൻ അരവിന്ദൻ നേരത്തെ ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

ആദ്യ ആത്മഹത്യ ശ്രമത്തിന് ശേഷം ആനന്ദിനെ ശിശ്രൂശിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതമെന്നും എന്നാൽ ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നു, കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തി എന്നും ഡിഐജി വ്യക്തമാക്കി. 

ആത്മഹത്യ ശ്രമവാർത്തകൾക്ക് താഴെ വന്ന ചില കമൻറുകൾ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയതായി സഹപ്രവർത്തകർ മൊഴി നൽകി. പ്രത്യേകിച്ച് ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ല. ആത്മഹത്യയിൽ എഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam