മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി:  5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

JUNE 30, 2025, 12:24 AM

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തുടർന്ന് കരുതൽ തടങ്കലിൽ വെച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

 എലത്തൂരിൽ വെച്ചാണ് സംഭവം മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത് അനുസരിക്കാതെ വന്നതോടെ വെസ്റ്റിൽ ചുങ്കത്ത് വെച്ച് വാഹനവും അതിൽ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

vachakam
vachakam
vachakam

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇവർ ഇലക്ട്രിക്കൽ തൊഴിലാളികൾ ആണെന്ന് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു സംഘം. കണ്ണൂർ, മലപ്പുറം, പാലക്കാട് സ്വദേശികളായ ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam