കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ച; സിസിടിവി ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

APRIL 24, 2026, 10:20 PM

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന ആഭരണ കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നതായി പോലീസ്. കവർച്ച നടന്ന കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു.

ശാസ്ത്രീയമായ പരിശോധനകൾ നടത്തിയിട്ടും ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത മോഷണമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കവർച്ച നടന്ന മാസം കൊട്ടാരത്തിലെത്തിയ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ബന്ധുക്കളെയാണ് വിളിച്ചുവരുത്തിയത്.

vachakam
vachakam
vachakam

ഇതുവരെ 20-ഓളം പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ മൊബൈൽ വിവരങ്ങൾ ഉൾപ്പെടെയുള്ള ഫോറൻസിക് പരിശോധനകളിലൂടെ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.

2025 നവംബറിൽ നടന്ന കവർച്ചയെക്കുറിച്ച് 2026 മാർച്ചിലാണ് പരാതി നൽകിയത്. ഈ കാലതാമസം തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസിന് തിരിച്ചടിയായിട്ടുണ്ട്. പൗരാണിക മൂല്യമുള്ള അമൂല്യമായ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്നതിനാൽ കേസന്വേഷണം പേരൂർക്കട പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിന് കൈമാറി. കവടിയാർ കൊട്ടാരം പോലെ അതീവ സുരക്ഷയുള്ള ഒരിടത്ത് നിന്ന് ഇത്രയധികം സ്വർണ്ണം നഷ്ടപ്പെട്ടത് ഗൗരവകരമായാണ് അധികൃതർ കാണുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam