കൊല്ലം: വയോജന കേന്ദ്രത്തിലെ ലൈംഗിക പീഡന പരാതിയിൽ വീണ്ടും കേസെടുത്ത് തെന്മല പൊലീസ്. പല തവണ സ്ഥാപനത്തിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരി മൊഴി നൽകിയത്.62 വയസുകാരിയായ അന്തേവാസിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ പോലും ലൈംഗിക പീഡനം അനുഭവിച്ചൊന്നും 62 കാരി പൊലീസിനോട് പറഞ്ഞു. റൂമിലേക്ക് നിർബന്ധിച്ചു കൊണ്ടുപോയി മദ്യം നൽകിയും പീഡിപ്പിക്കാൻ ശ്രമിച്ചു.ഭാര്യയുടെ മരണശേഷമാണ് പ്രതി അഞ്ചൽ സ്വദേശി ബ്രഹ്മദാസ് അന്തേവാസികളോട് ലൈംഗികാതിക്രമം തുടങ്ങിയത് എന്ന് പൊലീസ് പറയുന്നു.
അതേസമയം, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നും 62 കാരിയെ പ്രതി റൂമിലേക്ക് കൊണ്ടുപോകുന്നത് വ്യക്തമായിട്ടുണ്ട്. പ്രതി കൂടുതൽ പേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
