ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറ്റിൽ വെച്ച് തുന്നിക്കെട്ടിയ സംഭവം; സിഎസ്ഐ മിഷന്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

MARCH 6, 2026, 10:29 PM

തിരുവനന്തപുരം: ശസ്ത്രകിയക്കിടെ തുണി കുടുങ്ങിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടുകയായിരുന്നു.കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി.

ഡിസംബർ 3 നാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികിത്സ തേടിയത്.സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക് നിർദ്ദേശിച്ചു. ഡിസംബർ 12 ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു.

എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.തുടർന്ന് നടത്തിയ പരിശോധനയിൽ മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നു.ഇതോടെയാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്നു കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam