കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തി.
നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്.നസ്രീനയുടെ രണ്ട് ഫോണും അദ്നാൻ്റെ ഒരു ഫോണുമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചു.ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുളത്തൂർ സ്വദേശിയായ അദ്‌നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി.
യുവാവിൻ്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അനൗൺസ്മെന്റ് വിവാദം: താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ
കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ 11 കാരി മരിച്ചു
തിരുവനന്തപുരത്ത് ജോലിക്കിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന
മർകസ് വിഭാവനം ചെയ്യുന്നത് സർവ്വതല സ്പർശിയായ സാമൂഹ്യ പുരോഗതി: സി. മുഹമ്മദ് ഫൈസി