ഡൽഹി: ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്താനിരുന്ന ആകാശ എയറിൻ്റെ നിർത്തിയിട്ടിരുന്ന ക്യുപി 1406 വിമാനത്തിൻ്റെ ചിറകിലേക്ക് മറ്റൊരു വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിൻ്റെ ബി737-700 എന്ന വിമാനം വന്നിടിച്ചു.
ഉച്ചയ്ക്ക് 2.15-ഓടെയാണ് വിമാനങ്ങള്‍ നേരിയ തോതില്‍ കൂട്ടിയിടിച്ചത്.സ്‌പൈസ്‌ജെറ്റിന്റെ വലതുവശത്തെ വിംഗ്‌ലെറ്റിന് കേടുപാടുകൾ സംഭവിച്ചു. അകാസ എയർ വിമാനത്തിന്റെ വാലിലെ ഇടത് ഭാഗത്തുള്ള സ്റ്റെബിലൈസറിനും കേടുപാടുകള്‍ സംഭവിച്ചു. സ്പൈസ് ജെറ്റ് വിമാനം പാർക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. ഈ സമയം ഹൈദരാബാദിലേക്ക് പുറപ്പെടാനായി തയ്യാറെടുക്കുകയായിരുന്ന അകാസ എയർ വിമാനത്തിൽ സ്പൈസ് ജെറ്റ് തട്ടുകയായിരുന്നുവെന്ന് ഫ്ലൈറ്റ് റാഡാർ24 സൂചിപ്പിക്കുന്നു.
അപകടത്തിന് പിന്നാലെ വിമാനങ്ങളിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.ആകാശ എയറിൻ്റെ യാത്രക്കാരെ എത്രയും വേഗം ഹൈദരാബാദിലേക്ക് എത്തിക്കുന്നതിന് വേണ്ട ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് ആകാശ എയർ വക്താവ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ട വിമാനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം, വധുവിന് പട്ടുസാരിയും ഒരു പവൻ സ്വർണവും'; പ്രകടന
നടി തമന്നയ്ക്ക് തിരിച്ചടി; ജ്വല്ലറി പരസ്യവുമായി ബന്ധപ്പെട്ട അപ്പീൽ കോടതി തള്ളി
മരുമകൾക്ക് വീട്ടിൽ തുടരാൻ അവകാശമില്ല; വയോധികരായ മാതാപിതാക്കളുടെ സംരക്ഷണം മുൻനിർത്തി ഡൽഹി ഹൈക്കോടതിയുടെ
എട്ടാം ശമ്പള കമ്മീഷൻ വരുന്നു; കുറഞ്ഞ ശമ്പളം 69,000 രൂപയാകുമോ? കേന്ദ്ര സർക്കാർ