ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവം: വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു 

APRIL 16, 2026, 5:29 AM

ആലപ്പുഴ: രക്ഷാപ്രവർത്തനത്തിനായി പോകുന്ന ഫയർഫോഴ്സ് വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ കാർ ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. കുത്തിയതോട് കോടന്തുരുത്ത് സ്വദേശിയായ സുജിത്തിന്റെ ലൈസൻസാണ് ആറുമാസത്തേക്ക് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ, എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ അഞ്ച് ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം.

സംഭവത്തിൽ നേരത്തെ തന്നെ പൊലീസ് കേസെടുത്ത് വാഹനം പിടിച്ചെടുത്തിരുന്നു. പട്ടണക്കാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായി വാഹനം ഓടിച്ചതിന് ബി.എൻ.എസ് 281, 285 വകുപ്പുകൾ പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

ചൊവ്വാഴ്ച രാവിലെ 10.30ഓടെ തുറവൂർ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിന് പോകുന്ന ഫയർഫോഴ്സ് വാഹനത്തിന് മുന്നിൽ കാർ വഴിമാറാതെ സഞ്ചരിക്കുകയായിരുന്നു. ഏകദേശം 15 മിനിറ്റോളം വാഹനം തടസ്സം സൃഷ്ടിച്ചതായാണ് വിവരം. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുള്ള ആകുലതയാണ് സംഭവത്തിന് കാരണമെന്നും, ബോധപൂർവം തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വാഹന ഉടമ വിശദീകരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam