കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനെ സഹായിക്കാൻ വമ്പൻ പാക്കേജുമായി സൗദി അറേബ്യ. നേരത്തെ പാക് സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ച 5 ബില്യൺ ഡോളറിന്റെ കാലാവധി നീട്ടി നൽകിയതിനൊപ്പം, 3 ബില്യൺ ഡോളർ കൂടി അധികമായി നിക്ഷേപിക്കാനും സൗദി തീരുമാനിച്ചു.
ഇതോടെ ആകെ 8 ബില്യൺ ഡോളറിന്റെ (ഏകദേശം 67,000 കോടിയിലധികം രൂപ) സഹായമാണ് സൗദി അറേബ്യ പാകിസ്താന് ഉറപ്പാക്കുന്നത്. സൗദി പ്രസ് ഏജൻസിയാണ് (SPA) ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.
സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നീക്കം. ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് കരകയറ്റാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമാണ് ഈ സഹായം ലക്ഷ്യമിടുന്നത്. പുതുതായി എത്തുന്ന 3 ബില്യൺ ഡോളർ പാകിസ്താന്റെ വിദേശനാണ്യ ശേഖരം വർധിപ്പിക്കാൻ ഏറെ സഹായകമാകും.
പാകിസ്താൻ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ അതിജീവിക്കാനും രൂപയുടെ മൂല്യം ഇടിയുന്നത് തടയാനും ഈ സഹായം വഴിതുറക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹകരണത്തിന്റെ ഭാഗമായാണ് ഈ നടപടി. പാകിസ്താനുമായുള്ള ആഴത്തിലുള്ള സൗഹൃദവും പങ്കാളിത്തവും സൗദി അറേബ്യ ആവർത്തിച്ച് വ്യക്തമാക്കുന്നു.
പാകിസ്താനിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഈ പാക്കേജിലൂടെ പ്രതിഫലിക്കുന്നത്. വിദേശ കടബാധ്യതകളും സാമ്പത്തിക സമ്മർദ്ദങ്ങളും മൂലം പാകിസ്താൻ നട്ടംതിരിയുന്ന വേളയിൽ, സൗദി അറേബ്യയുടെ ഈ 'സഹോദര തുല്യമായ' ഇടപെടൽ രാജ്യത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. ആഗോള സാമ്പത്തിക രംഗത്ത് പാകിസ്താന്റെ ഏറ്റവും വലിയ പിന്തുണക്കാരനായി സൗദി അറേബ്യ ഇതോടെ വീണ്ടും മാറിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഒസാമ ബിൻ ലാദന് മുൻപേ അമേരിക്കയെ വിറപ്പിച്ച ഭീകരൻ; ഇമാദ് മുഗ്നിയയെ സിഐഎയും
പെന്റഗൺ മേധാവിക്കെതിരെ കുറ്റവിചാരണയ്ക്ക് നീക്കം; ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു
വിയറ്റ്നാം യുദ്ധത്തിന് ശേഷം റെക്കോർഡ് നേട്ടവുമായി അമേരിക്കൻ പടക്കപ്പൽ; യുഎസ്എസ് ജെറാൾഡ് ആർ
ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ