ഡൽഹി: ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ആശ്വാസം. നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നടപടി സ്വീകരിച്ചത്. ട്രിബ്യൂണലിന്റെ ഇടപെടലിനെ ചോദ്യം ചെയ്ത കേരളം, അന്തർസംസ്ഥാന ജലവിവാദങ്ങളിൽ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന വാദം ആണ് ഉന്നയിച്ചത്. എതിർകക്ഷികൾക്ക് കോടതി നോട്ടീസ് നൽകുകയും ചെയ്തു.
വട്ടവട പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാനാണ് ചെക്ക് ഡാം നിർമ്മാണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കുറയാമെന്ന ആശങ്കയെ തുടർന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ മുമ്പ് നിർമ്മാണം തടഞ്ഞത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച ഹർജിയിൽ അനുകൂലമായ ഇടക്കാല ഉത്തരവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
