കണ്ണൂർ: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവർ കണ്ണൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിനെ മർദ്ദിച്ചത്. ഗ്രേഡ് എസ്‌ഐ രാജീവൻ എം ആർ, ഗ്രേഡ് എഎസ്‌ഐ ബിനു കൃഷ്ണൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് സസ്‌പെൻഷൻ. വ്യാഴാഴ്ച രാത്രി എസ്എൻ പാർക്കിന് സമീപത്താണ് സംഭവം നടക്കുന്നത്.
ചായ കുടിക്കാൻ തട്ടുകടയിൽ എത്തിയ രഞ്ജിത്തിനെ എസ്‌ഐയും എഎസ്‌ഐയും മർദ്ദിക്കുകയായിരുന്നു.
നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനമെന്നും സമീപത്തുണ്ടായ ആളുകൾ ഇടപെട്ടാണ് രക്ഷിച്ചതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
