തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പോസ്റ്റ് വിവാദമായതോടെ വിജേഷ് മണിക്കൂറുകൾക്കകം നീക്കം ചെയ്തിരുന്നു. വിവാദ പോസ്റ്റ് സംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് പൊലീസിൽ പരാതിപ്പെട്ടിരുന്നു.
സേനയുടെ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് വിജേഷിനെതിരായ വകുപ്പുതല നടപടി.
ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പർദ്ധ വളർത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
