ആരോഗ്യപ്രവർത്തകയുടെ നമ്പ‍ർ വാങ്ങി  അശ്ലീല സന്ദേശം; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

NOVEMBER 29, 2025, 6:05 PM

കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നിരന്തരം ഫോണില്‍ അശ്ശീല സന്ദേശം അയച്ചെന്ന പരാതിയില്‍ കോഴിക്കോട് പൊലീസുകാരനെതിരെ കേസ്. 

നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു.

 എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം ആശ്ശീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണനാണ് ആരോപണ വിധേയന്‍. 

vachakam
vachakam
vachakam

 പിന്നീട് പകലും രാത്രിയും അസമയങ്ങളിലും നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തെന്നാണ് പരാതി. അശ്ശീല സന്ദേശങ്ങളുമയച്ചു. തുടര്‍ന്ന് യുവതി നടക്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam