പൊലീസിന്റെ രാത്രികാല പട്രോളിങ് ഇനി 'ടൈംടേബിൾ' പ്രകാരം; ക്രമീകരണങ്ങളുമായി എ.ഡി.ജി.പി

JULY 27, 2026, 10:15 PM

കോഴിക്കോട്: രാത്രികാലങ്ങളിൽ പൊലീസിന്റെ ലക്ഷ്യമില്ലാത്ത റോന്തുചുറ്റലുകൾക്ക് വിരാമം. കുറ്റകൃത്യങ്ങൾ തടയുന്നതിനായി കൃത്യമായ സമയക്രമവും മുൻഗണനകളും നിശ്ചയിച്ച് രാത്രികാല പട്രോളിങ് കൂടുതൽ ശക്തമാക്കാൻ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ നിർദേശം നൽകി.

വീടുകൾ കുത്തിത്തുറന്നുള്ള മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, മദ്യപിച്ചുള്ള വാഹനമോടിക്കൽ, മറ്റ് രാത്രികാല കുറ്റകൃത്യങ്ങൾ എന്നിവ ഫലപ്രദമായി തടയുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ കൈമാറിയിട്ടുണ്ട്.

പുതിയ സമയക്രമവും മുൻഗണനാ മേഖലകളും:

vachakam
vachakam
vachakam

രാത്രി 8:00 - 10:00: ജനത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങൾ. ബാറുകൾ, സിനിമാശാലകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ.

രാത്രി 10:00 - പുലർച്ചെ 1:00: പ്രധാന കവലകൾ, ബാറുകളുള്ള പ്രദേശങ്ങൾ, ക്ഷേത്രോത്സവ പറമ്പുകൾ, തട്ടുകടകൾ, മാളുകൾ, ഹൈവേകൾ, മറ്റ് ആരാധനാലയങ്ങൾ.

പുലർച്ചെ 1:00 - 4:00: മോഷണ സാധ്യത കൂടുതലുള്ള സമയം. വിജനമായ കടൽത്തീരങ്ങൾ, ഹോസ്റ്റലുകൾ, എ.ടി.എം. കൗണ്ടറുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, കവർച്ചയ്ക്ക് സാധ്യതയുള്ള ജനവാസ മേഖലകൾ.

vachakam
vachakam
vachakam

പുലർച്ചെ 4:00 - രാവിലെ 6:00: മുതിർന്ന പൗരന്മാർ മാത്രമുള്ള വീടുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ. കൂടാതെ വാഹന പരിശോധനയ്ക്കും അതിർത്തി ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയ്ക്കും ഈ സമയത്ത് പ്രത്യേക മുൻഗണന നൽകും.

പട്രോളിങ് കൂടുതൽ കൃത്യതയുള്ളതും കാര്യക്ഷമവുമാക്കുന്നതിലൂടെ രാത്രികാലങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam