നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനായി തിരച്ചില്‍ ശക്തമാക്കി പോലീസ്. ഇദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായി സൂചന ലഭിച്ചിരുന്നു.
വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സമീപ വാസികളില്‍ നിന്ന് കഴിഞ്ഞദിവസം മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. വട്ടിപ്പലിശക്കായി പലരില്‍ നിന്നും വീടും വസ്തുക്കളും എഴുതി വാങ്ങുകയും, തൊഴില്‍ വാഗ്ദാനം നല്‍കി ചിലരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായും പരാതികള്‍ ഉണ്ട്.
അതേസമയം, 2020-ല്‍ വൃക്ക തട്ടിപ്പിന് ഇരയായി നെയ്യാറ്റികരയില്‍ മറ്റൊരു യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലും പുനരന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
