തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഐഎം പ്രവർത്തകർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ ഉയരുന്നത്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ചില പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്തുവെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
പ്രതിഷേധത്തിന് സഹായം നൽകിയതായി സമ്മതിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വോയ്സ് ക്ലിപ്പുകൾ ഇന്റലിജൻസിന് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവസമയത്ത് പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും, ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നുമാണ് വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ സിപിഐഎം കൗൺസിലർമാരായ ഉണ്ണിയും ബിനുവുമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും വാഹനത്തിന് നേരെ മുട്ടയും ചുടുകല്ലും എറിഞ്ഞതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഭവസ്ഥലത്ത് കമ്മീഷണർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ലെന്നും, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവം സുരക്ഷാ വീഴ്ചയ്ക്ക് കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. കമ്മീഷണർക്കും ഡിസിപിക്കുമെതിരെ നടപടിയുണ്ടാകാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
