'മോനെ നിന്റെ കൈ വേദനിക്കും. ആ ചിത്രം ഇങ്ങു തന്നേക്കൂ'; റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടിയോട് പ്രധാനമന്ത്രി

JANUARY 23, 2026, 2:29 AM

തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഏറെ നേരമായി തന്റെ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുട്ടിയെ കണ്ടതോടെ പ്രധാനമന്ത്രി പ്രസംഗം നിർത്തി കുട്ടിയോട് സംസാരിക്കുകയായിരുന്നു. 

"മോനെ, നീ കുറെ നേരമായി ഈ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. നിന്റെ കൈ വേദനിക്കും. ആ ചിത്രം ഇങ്ങു തന്നേക്കൂ, അതിന്റെ പുറകിൽ നിന്റെ വീട്ടുപേരും വിലാസവും എഴുതണം. ഞാൻ നിനക്ക് കത്തെഴുതാം," പ്രധാനമന്ത്രി പറഞ്ഞു. ഇത് കേട്ടതോടെ സദസ്സിൽ നിന്ന് വലിയ കൈയടിയാണ് ഉയർന്നത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പുത്തരിക്കണ്ടം മൈതാനത്ത് എത്തിയതായിരുന്നു അദ്ദേഹം.എസ്പിജി ഉദ്യോഗസ്ഥരോട് കുട്ടിയുടെ കയ്യിൽ നിന്ന് ചിത്രം വാങ്ങാൻ അദ്ദേഹം നിർദ്ദേശിച്ചു. "ആ ചിത്രം ഈ കുട്ടിയുടെ സ്നേഹവും അനുഗ്രഹവുമാണ്. അത് വളരെ ശ്രദ്ധയോടെ വാങ്ങണമെന്ന് ഞാൻ എസ്പിജി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഇതിനുപിന്നാലെ സദസ്സിലിരുന്ന ഒരു സ്ത്രീ തനിക്ക് നൽകാനായി ഒരു പുസ്തകം കൊണ്ടുവന്നതും പ്രധാനമന്ത്രി ശ്രദ്ധിക്കുകയും അത് വാങ്ങാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam