വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള സ്മരണികയ്ക്കായി വിവരങ്ങൾ നൽകാം

OCTOBER 21, 2025, 6:42 AM

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അപൂർവ ചിത്രങ്ങൾ, കാർട്ടൂണുകൾ, കൈപ്പടയിലുള്ള ലേഖനങ്ങൾ, കത്തുകൾ, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് അപൂർവവും ചരിത്രപ്രാധാന്യമുള്ളവയുമായ സംഭവങ്ങളുടെ വിവരണം എന്നിവ കൈവശമുള്ളവർ അതിന്റെ പകർപ്പ് ഒക്ടോബർ 31ന് മുമ്പ് ലഭ്യമാക്കണം.

ഫോട്ടോകൾ വിവരങ്ങൾ ലഭ്യമാക്കാൻ താൽപ്പര്യപ്പെടുന്നവർ 9446090740 എന്ന നമ്പരിൽ വാട്സ്ആപ് സന്ദേശമായോ അണ്ടർ സെക്രട്ടറി/പ്രോട്ടോക്കോൾ ഓഫീസർ, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ തപാലായോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0471-2512079, 2512019.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam