പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി സിപിഎം വിട്ട പികെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറക്കാൻ തീരുമാനം. സ്ഥാനാർഥിത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം ശശിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ യുഡിഎഫ് മുതിർന്ന നേതാക്കളുടെ യോഗം ഇപ്പോഴും പുരോഗമിക്കുകയാണ്. പ്രഖ്യാപനത്തിന് പിന്നാലെ നാളെ മണ്ഡലത്തിൽ റോഡ് ഷോ നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ മുമ്പ് കോൺഗ്രസിലെ ഒരു വിഭാഗം ശശിക്കെതിരെ രംഗത്തെത്തിയിരുന്നുവെങ്കിലും, ആ പ്രതിഷേധങ്ങൾ മറികടന്നാണ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ തീരുമാനം എടുത്തത്. സിപിഎമ്മുമായുണ്ടായ ഭിന്നതയെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശശി പാർട്ടി വിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
