മലപ്പുറത്ത് 'കുഞ്ഞാലിക്കുട്ടി' തരംഗം; ലീഡ് നില ആയിരം കടന്നു

MAY 3, 2026, 10:38 PM

മലപ്പുറം: വോട്ടെണ്ണൽ പ്രാരംഭഘട്ടം പിന്നിടുമ്പോൾ മലപ്പുറം നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ബഹുദൂരം മുന്നിൽ.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ലീഡ് നില ആയിരം വോട്ടുകൾ പിന്നിട്ടിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് തുടക്കം മുതൽ തന്നെ കുഞ്ഞാലിക്കുട്ടി വ്യക്തമായ മേധാവിത്വം പുലർത്തുന്നുണ്ട്.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ ലഭിച്ച ഈ ലീഡ്, മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം പടർത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇടത് സ്ഥാനാർഥി വി. അബ്ദുറഹ്മാനെ പിന്നിലാക്കിയാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ കുതിപ്പ്. വോട്ടെണ്ണൽ അടുത്ത റൗണ്ടുകളിലേക്ക് കടക്കുമ്പോൾ ഭൂരിപക്ഷം ഇനിയും ഉയരുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകളുടെ വിലയിരുത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam