കോഴിക്കോട്: പിണറായി വിജയന് പിന്തുണയുമായി സജി ചെറിയാൻ എംഎൽഎ. ആയുസും ആരോഗ്യവും കൊടുത്താൽ പിണറായി വിജയൻ ഒരു വട്ടം കൂടി കേരളത്തെ നയിക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു.
മൂന്ന് കോടി രൂപയേ ഉള്ളോ പിണറായി വിജയന്റെ വില? ഈ മൂന്ന് കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന് പറയാൻ നാണമുണ്ടോ.
പിണറായി വിജയൻ മകൾ വഴി മൂന്ന് കോടി രൂപ വാങ്ങി എന്നൊക്കെ ദാരിദ്ര്യം പറയുന്നത് അങ്ങേയറ്റം മ്ലേച്ഛമായ കാര്യമാണ്. ഇനി എന്തൊക്കെ വന്നാലും പിണറായി വിജയന്റെ ഒരു രോമം ചായ്ക്കാൻ പോലും ആർക്കും കഴിയില്ല.
നിയമാനുസൃതം കേസ് നിലനിൽക്കില്ലെന്ന് മനസിലാക്കിയ ഇഡി കേസ് യുഡിഎഫ് സർക്കാരിന്റെ തലയിൽ വെച്ച് കൊടുത്തിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയനെന്നും സജി ചെറിയാൻ പറഞ്ഞു.
അദ്ദേഹത്തിന് എൺപത് വയസ് കഴിഞ്ഞു. അദ്ദേഹത്തെ വെറുതെ വിടൂ. തങ്ങൾക്ക് പിണറായി വിജയനെ വിശ്വാസമാണെന്നും സജി ചെറിയാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
