ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
പിണറായി വിജയന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. ഉടനെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി മുഖ്യമന്ത്രിയുടെ വീട്ടിലെത്തും.
എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇതുപോലെ ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യൻ എന്ന് വിളിച്ച എം വി ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണം.
കേരളത്തെ തകർത്തുകൊണ്ട് മുന്നോട്ടുപോകുന്ന പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്യും. പിണറായി വിജയന്റെ വീട്ടുപടിക്കലേക്കും കേന്ദ്ര ഏജൻസികൾ എത്തും, ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഗോവിന്ദൻ മാസ്റ്റർ സംസ്ഥാന സെക്രട്ടറിയായി കസേരയിൽ ഇരിക്കുമ്പോൾ തലക്കുമുകളിൽ ഡെമോക്ലസിന്റെ വാളായിട്ടാണ് ഈ സൂര്യൻ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്