പിക്കപ്പ് വാനിന് പിറകിൽ മറ്റൊരു വാഹനമിടിച്ച് അപകടം: വാഹനത്തിന്റെ ഡ്രൈവർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു

AUGUST 25, 2025, 8:58 PM

തൃശ്ശൂർ:  പിക്കപ്പ് വാനിന് പിറകിൽ മറ്റൊരു വാഹനമിടിച്ച് അപകടം. വാഹനത്തിന്റെ ഡ്രൈവർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു.  

 പുലർച്ചെ 3.30നാണ് അപകടം ഉണ്ടായത്. തമിഴ്നാട് മേട്ടുപാളയത്തിൽ നിന്നും തേങ്ങ കയറ്റി എറണാകുളത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് പീച്ചി റോഡ് അടിപ്പാതയ്ക്ക് മുകളിലാണ് അപകടം. 

വാനിന്റെ പിറകുവശത്തെ ടയർ പഞ്ചറായതിനെ തുടർന്ന് സ്പീഡ് ട്രാക്കിൽ വാഹനം നിർത്തി ഡ്രൈവർ ജാക്കി എടുക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു വാഹനം പിറകിലൂടെ ഇടിച്ചു കയറിയത്. 

vachakam
vachakam
vachakam

നാഗപട്ടണത്തു നിന്നും വാടാനപ്പിള്ളിയിലേക്ക് ചെമ്മീൻ കയറ്റി വരികയായിരുന്നു പിക്കപ്പ് വാൻ ആണ് ഇടിച്ചു കയറിയത്. പിറകിൽ ഇടിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവറാണ് ഒരു മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്നത്.

തുടർന്ന് തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സും പീച്ചി പൊലീസും ഹൈവേ റിക്കവറി വിഭാഗത്തിന്റെ ക്രെയിനും എത്തി ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam