തിരുവനന്തപുരം: മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒൻപത് പേർ ആശുപത്രിയിൽ. വെടിവച്ചാൻകോവിൽ, പുതിയതുറ സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെമ്പല്ലി എന്ന മീൻ കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ നാല് പേരും ചികിത്സയിലുള്ളവരിൽ ഉൾപ്പെടുന്നു.
അതേസമയം ചികിത്സയിലുള്ളവർക്ക് ഭക്ഷ്യവിഷബാധ ലക്ഷണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
