'നികുതി കുറക്കുന്നതിന്റെ ആനുകൂല്യം ജനങ്ങൾക്ക് കിട്ടണം'; സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം കേന്ദ്രം പരിഹരിക്കണം - ധനമന്ത്രി

SEPTEMBER 21, 2025, 11:29 PM

തിരുവനന്തപുരം: ജി.എസ്.ടി നികുതി പരിഷ്‍കരണത്തിലൂടെ ഉണ്ടാവുന്ന നികുതി കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.നികുതി കുറവിന്റെ ആനുകൂല്യം വൻകിടക്കാർ പലപ്പോഴും പൊതുജനങ്ങൾക്ക് കൈമാറാത്ത സാഹചര്യമുണ്ട്. ആദ്യം സാധനങ്ങളുടെ വിലയൊക്കെ കുറച്ച് വിറ്റ് പിന്നീട് പേരൊക്കെ മാറ്റി വില കൂട്ടി വിൽക്കുന്ന പ്രവണതയുണ്ട്. അത് ഇത്തവണ ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി പരിഷ്‍കരണത്തിലൂടെ രണ്ട് ലക്ഷം കോടിയുടെ വരുമാന നഷ്ടം വിവിധ സർക്കാറുകൾക്ക് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.കേരളത്തിന് മാത്രം 8000 കോടിയുടെ നഷ്ടമുണ്ടാകും. ഈ നഷ്ടം കേന്ദ്രസർക്കാർ നികത്തണം. അല്ലെങ്കിൽ സാമൂഹിക ക്ഷേമ പദ്ധതികളും ജീവനക്കാരുടെ ശമ്പളവും പെൻഷനേയും വരെ അത് ബാധിക്കുമെന്നും കെ.എൻ ബാലഗോപാൽ മുന്നറിയിപ്പ് നൽകി.

മുമ്പ് ജി.എസ്.ടി ആനുകൂല്യങ്ങൾ ജനങ്ങൾക്ക് കിട്ടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആന്റി പ്രൊഫിറ്ററിങ് കമ്മിറ്റിയുണ്ടായിരുന്നു. ഈ സംവിധാനം പരാജയപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ അത് പിരിച്ചുവിട്ടത്. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ പരിഷ്‍കരണം നടപ്പിലാക്കിയത്. എന്നാൽ, ജനങ്ങൾക്ക് ഗുണം കിട്ടുന്ന കാര്യമായതിനാൽ കേരളം ഉൾപ്പടെ ഒരു സംസ്ഥാനവും അതിനെ എതിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam