കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ വീണ്ടും മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ. സ്ഥിര നിക്ഷേപമായി ആയ ധനരാജ് ഫണ്ടിൻ്റെ പലിശ പോയത് വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട ഈ രേഖകൾ സിപിഎമ്മിന്റെ മുൻ വാദങ്ങളെയെല്ലാം പൊളിച്ചെഴുതുന്നതാണ്.
ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി മാറ്റി ബാങ്കിൻറെ രണ്ട് ബ്രാഞ്ചുകളിലായി 20 ലക്ഷം രൂപ വീതമാണ് നിക്ഷേപിച്ചതെന്നും എന്നാൽ ഈ അക്കൗണ്ടിലേക്ക് വരേണ്ട പലിശ, പലിശ അക്കൗണ്ടിലേക്കോ പാർട്ടി അക്കൗണ്ടിലേക്കോ വന്നിട്ടില്ലെന്നും മറിച്ച് വ്യക്തിപരമായ അക്കൗണ്ടിലേക്കാണ് പോയതെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു.
34.25 ലക്ഷം കണക്ക് കാണിച്ച വീട് നിർമ്മാണത്തിന് കരാറുകാരന് നൽകിയത് 29.25 ലക്ഷം മാത്രമാണെന്നും 5 ലക്ഷം പോയത് സ്വകാര്യ അക്കൗണ്ടിലേക്കാണെന്നും കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു.
രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ മധുസൂദനന്റെയും കെ.പി മധുവിന്റെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് ബാങ്ക് രേഖകളിൽ നിന്ന് പ്രധാനമായും വ്യക്തമാകുന്നത്.
2016 നവംബർ 3-നാണ് ഈ തുക പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ നേതാക്കളുടെ പേരിൽ നിക്ഷേപിച്ചത്. 2018 വരെ രണ്ട് വർഷക്കാലം ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ തുടർന്നു. ഫണ്ട് തട്ടിപ്പ് പാർട്ടിയിൽ വലിയ തർക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, രണ്ട് വർഷത്തെ പലിശ നേതാക്കൾ സ്വന്തമായി എടുത്തു എന്നാണ് വി. കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോഴിക്കോട് വിവാഹിതയായ യുവതിയും നാട്ടുകാരനായ യുവാവും തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു പോലീസ്
കുംഭമേള വൈറൽ വിവാഹ വിവാദം: ഫർമാനെതിരെ കേസ് എടുക്കാൻ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ന്റെ
മഞ്ചേശ്വരം അവലോകന യോഗത്തിൽ ബിജെപി സ്ഥാനാര്‍ഥി എം.എൽ. അശ്വിനിക്ക് രൂക്ഷ വിമർശനം
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലി