തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ ചിക്കിങ്ങുമായി സഹകരിച്ച് കെഎസ്ആർടിസി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
ബസിനുള്ളിലെ സീറ്റുകളിൽ ക്യു.ആർ. കോഡ് ഉണ്ടാകും. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് യാത്രക്കാർക്ക് അടുത്തുള്ള ചിക്കിങ്ങ് ഔട്ട്ലെറ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാം. വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന ഔട്ട്ലെറ്റുകളിൽ വണ്ടി നിർത്തി നൽകും. തുടർന്ന് ബസിനുള്ളിലെ സീറ്റിലേക്ക് ഭക്ഷണം എത്തിച്ചു നൽകും.
ബെംഗളൂരുവിലേക്കുള്ള ബസുകളിലാണ് നിലവിൽ പദ്ധതി നടപ്പിലാക്കുന്നത്. വോൾവോ, എയർ കണ്ടീഷൻ ബസുകളിലാണ് പ്രാഥമികമായി ഈ സേവനം ലഭ്യമാകുക. നാളെ മുതൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങും. ഈ സേവനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഭക്ഷണത്തിന് 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. നിർത്തുന്ന ഔട്ട്ലെറ്റുകളിൽ നിന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യ ഭക്ഷണവും ലഭിക്കും.
ആദ്യമായാണ് കെഎസ്ആർടിസി സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. പ്രത്യേക വാട്സ്ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാൻ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
