കൊച്ചി: വനിതാ കണ്ടക്ടറുടെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കം കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തി. കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് യാത്രക്കാർക്ക് വൈറ്റില ഹബ്ബിൽ ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു എന്നാണ് ലഭിക്കുന്ന വിവരം.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കലൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിലാണ് തർക്കമുണ്ടായത്.
യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ വനിതാ കണ്ടക്ടർക്കായി മാറ്റിവെച്ച സീറ്റിൽ ഇരിക്കുകയായിരുന്നു. സീറ്റ് ഒഴിയാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന് കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു.
ബസ് വൈറ്റില ഹബ്ബിലെത്തിയതിന് പിന്നാലെ യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതോടെ സർവീസ് തടസപ്പെടുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു.
സംഭവത്തിൽ കെഎസ്ആർടിസി അധികൃതരും പൊലീസും ഇടപെട്ട് മറ്റൊരു ബസ് ക്രമീകരിച്ചു. യാത്രക്കാരെയും കണ്ടക്ടറെയും പുതിയ ബസിലേക്ക് മാറ്റിയ ശേഷമാണ് സർവീസ് പുനരാരംഭിച്ചത്.
അതേസമയം, തർക്കത്തിന് ഇടയായ യാത്രക്കാരൻ മറ്റൊരു ബസിൽ യാത്ര തുടരുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
