തിരുവനന്തപുരം: പാലക്കാട് വോട്ടിന് പണം നൽകിയ വിവാദത്തിൽ സമഗ്ര അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രത്തൻ യു ഖേൽക്കർ പറഞ്ഞു.
'അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നാണ് ജില്ലാ കളക്ടറുടെ ആവശ്യം.
ഇപ്പോൾ കളക്ടർ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് നൽകിയത്. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് തുടർനടപടികൾ സ്വീകരിക്കുക. റിപ്പോർട്ടുകൾ ലഭിച്ചാൽ നിയമോപദേശവും തേടും': രത്തൻ ഖേൽക്കർ പറഞ്ഞു.
വോട്ടിന് കോഴ വിവാദത്തിൽ പൊലീസ് കേസെടുത്തിരുന്നു. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്. കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് കേസെടുത്തത്.
പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ. മുരളീധരൻ കെ പിയുടെ പരാതിയിലാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
