കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ രംഗത്ത്.
ഗര്‍ഭസ്ഥ ശിശുക്കളെ കൊന്ന് കളഞ്ഞ കൊലപാതകിയായ ഒരുവനെ പാലക്കാടിന് വേണോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കുക എന്നും പത്മജ പറഞ്ഞു.
പെണ്‍കുട്ടിക്ക് പരാതി ഉണ്ട്, അവള്‍ തെളിവുകള്‍ കൈമാറിയിരിക്കുകയാണ, എന്നിട്ടും രാഹുല്‍ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോണ്‍ഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക എന്നാണ് പത്മജ വേണുഗോപാല്‍ ചോദിക്കുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം. 'ഒരു ജനപ്രതിനിധി എല്ലാ മനുഷ്യരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തേണ്ട ഒരാളാണ്.
ഇങ്ങനെ സ്വഭാവ വൈകല്യമുളള ഒരുവനെ എങ്ങനെയാണ് വിശ്വസിച്ച് വീട്ടില്‍ കയറ്റാന്‍ കഴിയുക': പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
