പുകവലി ചോദ്യം ചെയ്തതിൽ പ്രകോപനം; ജില്ലാ ആശുപത്രിയിൽ നഴ്സിനെ ഭീഷണിപ്പെടുത്തി രോഗിയുടെ കൂട്ടിരിപ്പുകാരൻ; പോലീസ് കേസ് 

JUNE 27, 2026, 4:03 AM

കൊല്ലം: ജില്ലാ ആശുപത്രിയിൽ പുകവലി ചോദ്യം ചെയ്ത നഴ്സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരൻ അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.

ജില്ലാ ആശുപത്രിയിലെ എം.എം. വാർഡിലായിരുന്നു സംഭവം. ആശുപത്രി കെട്ടിടത്തിനുള്ളിൽ നിന്ന് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നഴ്സ് ഇത് ചോദ്യം ചെയ്തതോടെയാണ് തർക്കത്തിന് തുടക്കമായത്.

നഴ്സിന്റെ പരാതിപ്രകാരം, പ്രകോപിതനായ ഇയാൾ മുഖത്തേക്ക് പുക ഊതിവിടുകയും അസഭ്യം പറയുകയും ചെയ്തു. കൂടാതെ, ആശുപത്രിക്ക് പുറത്തുവന്നാൽ കായികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

സംഭവത്തിൽ ആരോഗ്യപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്ന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആശുപത്രിക്കുള്ളിൽ പുകവലിച്ചതിനും നഴ്സിനെ അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam