തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള മയക്കുമരുന്ന് കൈവശം വച്ചതിന് 144 കേസുകൾ രജിസ്റ്റർ ചെയ്തു. 153 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ (9.367 ഗ്രാം), കഞ്ചാവ് (26.435 കി.ഗ്രാം) ഹാഷിഷ് ഓയിൽ (2.6 ഗ്രാം), ഹെറോയിൻ (2.410 ഗ്രാം) കഞ്ചാവ് ചെടി (1) എന്നിവ പിടിച്ചെടുത്തു.
ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകൾ 3224,
ആകെ അറസ്റ്റ് 3466.
ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1692 ഗ്രാം.
കഞ്ചാവ് 315.391 കി.ഗ്രാം.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
