കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ ദുൽഖർ സൽമാന് എതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ.
ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമെങ്കിൽ വാഹനം പിടിച്ചെടുക്കാൻ അധികാരമുണ്ടെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചു.
വാഹനം വിദേശത്തു നിന്ന് കടത്തിയതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. നിയമ വിരുദ്ധമെങ്കിൽ വാഹനം പിടിച്ചെടുക്കാൻ അധികാരമുണ്ട്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നൽകാൻ ദുൽഖർ സൽമാന് നോട്ടീസ് നൽകിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് അറിയിച്ചു.
വാഹനം പിടിച്ചെടുത്തതിനെതിരെ ദുൽഖർ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ ആയിരുന്നു. നേരിട്ട് ഹൈക്കോടതിയെ സമീപിച്ച നടപടി നിലനിൽക്കില്ല. ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തു. ആ നടപടി ദുൽഖർ സൽമാൻ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്