ഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി അടൂർ പ്രകാശ് എംപി രംഗത്തെത്തി. എംപിയായ ശേഷമാണ് പോറ്റിയെ കണ്ടതെന്നും, ലഭിച്ചത് ഗിഫ്റ്റായി ഈന്തപ്പഴമാണെന്നും ആണ് അടൂർ പ്രകാശ് വ്യക്തമാക്കിയത്.
സോണിയ ഗാന്ധിയെ കാണാൻ പോറ്റിയെ താൻ കൊണ്ടുപോയിട്ടില്ലെന്നും, ഡൽഹിയിൽ എത്തിയപ്പോൾ വിളിച്ചതിനെ തുടർന്ന് ഒപ്പം പോയതാണെന്നും എംപി പറഞ്ഞു. ആരെങ്കിലും തനിക്കെതിരേ തെറ്റായ പ്രചാരണം നടത്താൻ ശ്രമിച്ചാൽ അത് ജനങ്ങളുടെ മുന്നിൽ നിലനിൽക്കില്ലെന്നും, ജനങ്ങൾ കാര്യങ്ങൾ സ്വയം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും, എംപിയായ ശേഷം ശബരിമലയിൽ അന്നദാനത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. പോറ്റിയുടെ പിതാവിന്റെ മരണം അറിഞ്ഞപ്പോൾ വീട്ടിൽ പോയത് സത്യമാണ്. പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടിലും സന്ദർശനം നടത്തിയിട്ടുണ്ട്. എന്നാൽ ചടങ്ങ് ഏതെന്നത് ഇപ്പോൾ ഓർമയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മരണമോ വിവാഹമോ ഉണ്ടായാൽ അതുമായി ബന്ധപ്പെട്ട് പങ്കാളിയാകുക പതിവാണെന്നും എംപി പറഞ്ഞു.
ബെംഗളൂരുവിൽ വെച്ചാണ് പോറ്റി തന്നെ കാണാനെത്തിയതെന്നും, അതിലപ്പുറം അടുത്ത ബന്ധമൊന്നുമില്ലെന്നും അടൂർ പ്രകാശ് ആവർത്തിച്ചു. ലഭിച്ച സമ്മാനം സ്വീറ്റ്സായിരുന്നുവെന്നും, പോറ്റി സ്വർണക്കൊള്ള സംഘവുമായി ബന്ധപ്പെട്ട ആളാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും എംപി വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
