നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ; സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി പണിമുടക്ക്

JULY 20, 2026, 10:15 PM

തിരുവനന്തപുരം: നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ അടക്കം ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്.രാവിലെ കാറുകൾ കൂട്ടത്തോടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓഫ്‌ലൈൻ ആക്കിയാണ് പ്രതിഷേധിക്കുക. 

മുമ്പ് പ്രതിഷേധിച്ചപ്പോൾ പരിഹാരമെന്ന നിലയിൽ വർധിപ്പിച്ച തുക കമ്പനികൾ പിൻവലിച്ചതോടെയാണ് സമരത്തിനിറങ്ങിയത്. രേഖാമൂലം ഉറപ്പ് വേണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. 

പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്‌സികൾ ഓഫ്‌ലൈൻ ആകുമെന്നാണ് പ്രഖ്യാപനം.ന്യായമായ നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ തുടങ്ങി 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam