ഓഹരിത്തട്ടിപ്പ്  സംഘത്തിലെ യുവതി അറസ്റ്റിൽ  

NOVEMBER 18, 2025, 8:05 PM

 ആലപ്പുഴ: സ്വകാര്യ ഓഹരി ട്രേഡിങ് കമ്പനിയുടെ പ്രതിനിധി എന്നു പരിചയപ്പെടുത്തി ഓൺലൈൻ ഓഹരിത്തട്ടിപ്പിലൂടെ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്നു 16.6 ലക്ഷം രൂപ തട്ടിയ സംഘത്തിലെ തിരുവനന്തപുരം സ്വദേശിനി  അറസ്റ്റിൽ.

സ്വകാര്യ ഓഹരി ട്രേഡിങ് കമ്പനിയുടെ പ്രതിനിധി എന്നു പരിചയപ്പെടുത്തിയാണു യുവതിയും സംഘവും സമൂഹമാധ്യമം വഴി തട്ടിപ്പിനിരയായ ആളെ പരിചയപ്പെട്ടത്.  

പിന്നീട് വ്യാജ ഓഹരി ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഇതിലൂടെ പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കു പണം അയച്ചു.

vachakam
vachakam
vachakam

2 മാസത്തിനിടെ 16.6 ലക്ഷം രൂപ കൈമാറി. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പറ്റാതെ വന്നതോടെയാണു തട്ടിപ്പാണെന്നു ബോധ്യമായത്.  തിരുവനന്തപുരം തിരുമല പൂത്തേരിൽ വീട്ടിൽ ആര്യ ദാസിനെയാണ് (33) സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ആര്യക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായ 28 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam