ഇത്തവണ 6 ലക്ഷം കുടുംബത്തിന് സൗജന്യ  ഓണക്കിറ്റ്‌ 

JULY 20, 2025, 8:15 PM

തിരുവനന്തപുരം: മലയാളികൾക്ക്‌ അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ ഇക്കുറിയും സംസ്ഥാനസർക്കാരിന്റെ കരുതൽ.

ആറുലക്ഷം കുടുംബങ്ങൾക്ക്‌ (മഞ്ഞ കാർഡ്‌) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ്‌ സൗജന്യം.

അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്‌, മിൽമ നെയ്യ്‌, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ നാല്‌ അംഗങ്ങൾക്ക്‌ ഒരുകിറ്റ്‌ സൗജന്യമായി ലഭിക്കും.

vachakam
vachakam
vachakam

നീല കാർഡുകാർക്ക്‌ 10 കിലോയും വെള്ളക്കാർഡുകാർക്ക്‌ 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. 53 ലക്ഷം കുടുംബങ്ങൾക്ക്‌ പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക്‌ 10 കിലോ കെ റൈസ്‌ 25 രൂപ നിരക്കിൽനൽകും. നിലവിൽ 29 രൂപയ്‌ക്ക്‌ നൽകുന്ന അരിയാണിത്‌.

സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തും. ഇക്കുറി തിരുവനന്തപുരത്തിന്‌ പുറമേ പാലക്കാട്ടും മെഗാഫെയർ നടത്തും. സംസ്ഥാനം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ്‌ കേരളം സ്വന്തംനിലയിൽ അരി വിലകുറച്ച്‌ നൽകുന്നത്‌. കേരളത്തിലുള്ളവർ അരിവാങ്ങാൻ ശേഷിയുള്ളവരാണെന്നും സബ്‌സിഡി അനുവദിക്കില്ലെന്നുമായിരുന്നു നിലപാട്‌.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam