ഭൂമിതരം മാറ്റുന്നതിനായി  കൈക്കൂലി വാങ്ങി; ഒളവണ്ണ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

NOVEMBER 29, 2025, 7:16 AM

ഭൂമി തരം മാറ്റുന്നതിനായി 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനാണ് പിടിയിലായത്.ഒരു ഏക്കർ 62 സെൻ്റ് സ്ഥലം തരം മാറ്റുന്നതിനാണ് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ കൈക്കൂലി ആവശ്യപ്പെട്ടത്.

മൂന്ന് ദിവസം മുമ്പാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുന്നത്. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അഡ്വാൻസായി അര ലക്ഷം രുപ നൽകുമ്പോൾ വിജിലൻസ് സംഘം പിടി കൂടുകയായിരുന്നു. പരാതിക്കാരുടെ കാറിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

വിജിലൻസ് ഡിവൈഎസ്പി കെ കെ ബിജുവിൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശിയായ ഉല്ലാസ് മോനെതിരെ സമാനമായ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam