കേരളം വിടുന്ന യുവത്വം; വിദേശത്തേക്ക് കുടിയേറുന്നവരുടെ വിദ്യാര്‍ഥികളുടെ എണ്ണം 5 വര്‍ഷംകൊണ്ട് ഇരട്ടി

JUNE 16, 2024, 8:51 AM

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായതായി പഠനം. സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനം വർധനവ്. 

മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കാതെ കുടിയേറ്റം തടയാനാകില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ കണ്ടെത്തി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.ഇരുദയ രാജൻ്റെ നേതൃത്വത്തിലായിരുന്നു സർവേ.

യുവാക്കൾ കേരളത്തിന് പുറത്തേക്ക് പോകുന്നത് തടയാൻ നടപടിയെടുക്കുമെന്ന് സർക്കാർ പറഞ്ഞപ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടരലക്ഷം പേർ ഉപരിപഠനത്തിനായി കേരളം വിട്ടതായി പഠന റിപ്പോർട്ട് സർക്കാരിന് കൈമാറി. 

vachakam
vachakam
vachakam

2018-ൽ കുടിയേറ്റക്കാരായ സ്ത്രീകളുടെ അനുപാതം 15.8 ശതമാനം  നിലവിൽ 19.1 ശതമാനവുമാണ്. കേരളത്തിൽ നിന്നുള്ള മൊത്തം പ്രവാസികളിൽ 11.3 ശതമാനം വിദ്യാർത്ഥികളാണ്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കാതെ കുടിയേറ്റം തടയാനാകില്ലെന്ന് ഡോ.ഇരുദയ രാജൻ പറയുന്നു. 

വിദേശത്ത് നിന്ന് മികച്ച വൈദഗ്ധ്യം നേടിയ ശേഷം രാജ്യാന്തര വിദ്യാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുന്ന നയം രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആകെ പ്രവാസികളിൽ 19% ത്തോളം സ്ത്രീകളുണ്ട്. ഇവരിൽ 40% യൂറോപ്പ് അമേരിക്ക ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോകുന്നത്. പ്രവാസ ജീവിതം നയിക്കുന്ന 72% വനിതകളും, ഡിഗ്രിയും അതിനു മുകളിലും വിദ്യാഭ്യാസം നേടിയവരാണ്. പുരുഷന്മാർക്കൊപ്പം സ്ത്രീകളും വിദേശത്ത് പോകുന്നതിൽ കോട്ടയം ജില്ലയാണ് മുന്നിൽ.കുറവ് മലപ്പുറം ജില്ല എന്നാണ് സർവ്വേ പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam