കോട്ടയം: കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനു പരിക്കേറ്റു.വിദേശ സന്ദര്‍ശനത്തിനിടെ ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവെ കാല്‍ വഴുതി വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്.ഫെയ്സ്ബുക്കിലൂടെ എംപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്. അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയില്‍ എത്തിക്കും. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിദേശയാത്ര.
എൻ.കെ. പ്രേമചന്ദ്രന്റെ ഫെയ്സ്ബുക് കുറിപ്പ്:
‘‘ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ വഴിയോരത്തുള്ള ശുചിമുറിയിൽനിന്നു പുറത്തിറങ്ങവേ കാൽ വഴുതി വീണു പരുക്കേറ്റു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈക്കുഴയ്ക്കു പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി 09-10-2026 ന് ഡല്‍ഹിയില്‍ എത്തിച്ചേരും.’’
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
