നിപ:  സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി

JUNE 12, 2026, 9:17 AM

കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 

നിപ സമ്പർക്കപ്പട്ടിക കൂടുതൽ വിപുലീകരിക്കുകയും പുതുതായി 10 പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈയെസ്റ്റ് റിസ്ക് വിഭാഗത്തിൽ നാല് പേരും, ഹൈറിസ്ക് വിഭാഗത്തിൽ 16 പേരും, ലോ റിസ്ക് വിഭാഗത്തിൽ 67 പേരുമാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വിവരിച്ചു.

പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പർക്കപ്പട്ടികയിൽ ക്വാറന്റൈനിലുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

ഇവരുടെ സ്രവ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

 നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിൽ (എൻ സി ഡി സി) നിന്നുള്ള വിദഗ്ധർ നാളെ ജില്ലയിൽ സന്ദർശനം നടത്തുമെന്നും മുരളീധരൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam