ടിനി ടോമിനെതിരെ നീന കുറുപ്പിന്റെ മൊഴി; അൻസിബയുടെ പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്

JUNE 13, 2026, 11:43 PM

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടിയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നീന കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. കടവന്ത്ര പൊലീസ് നീന കുറുപ്പിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

അൻസിബ നൽകിയ പരാതിക്ക് സമാനമായ പരാതി നേരത്തെ നീന കുറുപ്പും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നൽകിയിരുന്നു. സംഘടനയുടെ കുടുംബ സംഗമത്തിനിടെ ഉണ്ടായ ചെറിയ തർക്കത്തിന്റെ പേരിൽ ടിനി ടോം അൻസിബയോട് മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അസഭ്യം പറഞ്ഞുവെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ടാണ് പൊലീസ് നീന കുറുപ്പിന്റെ മൊഴി ശേഖരിച്ചത്. ടിനി ടോമിനെതിരെ മൊഴി നൽകിയതായി നീന കുറുപ്പ് പ്രതികരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

അതേസമയം, അൻസിബ ഹസൻ തന്നെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ടിനി ടോമിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ജൂൺ ഒന്നിനാണ് ടിനി ടോമിനെതിരെ അൻസിബ ഔദ്യോഗിക പരാതി നൽകിയത്. ടിനി ടോം തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുകയും വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. കുടുംബത്തെയും ലക്ഷ്യമിട്ട് വേട്ടയാടുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനി ടോമിന്റേതെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനിടെ, അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അൻസിബ സമർപ്പിച്ച മറുപടി കത്ത് കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പരിഗണിച്ചില്ല. ജൂൺ 21-ന് നടക്കുന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അൻസിബയ്‌ക്കെതിരായ നടപടിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനാണ് നിലവിലെ എക്സിക്യൂട്ടീവിന്റെ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam